ട്വിറ്ററിനെ തകർക്കാൻ പുതിയ സോഷ്യൽ മീഡിയ വെബ്സൈറ്റൊരുക്കാൻ മെറ്റ

അഭിറാം മനോഹർ| Last Modified ശനി, 11 മാര്‍ച്ച് 2023 (10:56 IST)
ഫേസ്ബുക്കിൻ്റെ മാതൃകമ്പനിയായ മെറ്റ പുതിയ നെറ്റ്‌വർക്ക് അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. മാസ്റ്റഡോൺ മാതൃകയിൽ ഒരു ഡീ സെൻട്രലൈസ്ഡ് സോഷ്യൽ മീഡിയ വെബ്സൈറ്റിന് തുടക്കമിടാനാണ് പദ്ധതിയെന്നാണ് വിവരം. ഇലോൺ മസ്കിൻ്റെ വരവോടെ ട്വിറ്ററിൻ്റെ ജനപ്രീതിയിലുണ്ടായ ഇടിവ് മുതലെടുക്കാനാണ് മെറ്റയുടെ ശ്രമം.

ട്വിറ്ററിൻ്റെ പ്രധാന എതിരാളിയായ മസ്റ്റഡണിൽ ഉപയോഗിച്ചിരിക്കുന്ന ഡീസെൻട്രലൈസ്ഡ് സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്രോട്ടോക്കോളായ ആക്ടിവിറ്റി പബ്ബിൻ്റെ പിന്തുണയിലാണ് മെറ്റയുടെ പുതിയ സേവനം തയ്യാറാകുന്നതെന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :