ടി20 ലോകകപ്പ്: ഓസീസിന് ആശങ്കയായി കൊവിഡ്, ആദം സാമ്പയ്ക്ക് പുറമെ ടിം വെയ്ഡിനും വൈറസ് ബാധ

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (17:06 IST)
ഓസീസ് ക്യാമ്പിൽ ആശങ്ക പടർത്തി കൊവിഡ്. വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വെയ്ഡിനാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇംഗ്ലണ്ടിനെതിരെ നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ വെയ്ഡ് കളിക്കുമോ എന്ന കാര്യം ആശങ്കയിലാണ്. വെയ്ഡ് നാളത്തെ മത്സരത്തിൽ മാറിനിൽക്കുകയാണെങ്കിൽ ഡേവിഡ് വാർണറായിരിക്കും പകരം കീപ്പറായി എത്തുക.

നേരത്തെ സ്പിന്നർ ആദം സാമ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം നാളെ ഇംഗ്ലണ്ടിനെതിരെ ഓസീസിന് നിർണായക മത്സരമാണ്. ആദം സാമ്പയ്ക്ക് പുറമെ മാത്യു വെയ്ഡിന് കൂടി കൊവിഡ് സ്ഥിരീകരിച്ചത് ഓസീസിനെ കൂടുതൽ ദയനീയാവസ്ഥയിലാക്കുന്നുണ്ട്. കിവീസിനെതിരെ ആദ്യ മത്സരം പരാജയപ്പെട്ടതിനാൽ ഇംഗ്ലണ്ടിനെതിരെ വിജയിച്ചെങ്കിൽ മാത്രമെ ഓസീസിന് സെമി പ്രതീക്ഷകൾ സജീവമാക്കി നിർത്താൻ സാധിക്കുകയുള്ളു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :