അഭിറാം മനോഹർ|
Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (19:20 IST)
ഇന്ത്യൻ ടി20 ടീമിൽ റിഷഭ് പന്തിൻ്റെ സ്ഥാനത്തെ ചൊല്ലി വിമർശനങ്ങൾ ഉയരുമ്പോൾ ടീമിൽ പന്തിന് സ്ഥാനം നൽകിയ തീരുമാനത്തെ പിന്തുണച്ച് ഓസീസ് ഇതിഹാസ താരം മാത്യൂ ഹെയ്ഡൻ. താൻ സെലക്ടറായിരുന്നുവെങ്കിൽ എല്ലാ ടീമിലും പന്ത് ഇടം പിടിക്കുമെന്നും പന്ത് ഒരു ഭാവി വാഗ്ദാനമാണെന്നും ഹെയ്ഡൻ പറഞ്ഞു.
റൺസിൻ്റെയും ഫോമിൻ്റെയും പേരിൽ ചോദ്യം ചെയ്യപ്പെട്ടാലും പന്ത് ടീമിലുണ്ടാകണം. എല്ലാത്തരത്തിലും മികവുള്ള താരമാണ് പന്ത്. ഒരൽപ്പം സമയം മാത്രമാണ് അവനാവശ്യം. മാത്യു ഹെയ്ഡൻ പറഞ്ഞു. അതേസമയം ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി ഇടം നേടിയ ദിനേശ് കാർത്തിക്കിൻ്റെ പ്രകടനവും ഇന്ത്യയ്ക്ക് ആശങ്ക നൽകുന്നതാണ്.
കഴിഞ്ഞ നാല് ഇന്നിങ്ങ്സുകളിൽ 7,6,12,1* എന്നിങ്ങനെയായിരുന്നു ദിനേഷ് കാർത്തിക്കിൻ്റെ പ്രകടനം.