അഭിറാം മനോഹർ|
Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (13:16 IST)
കരിയറിലെ ഏറ്റവും നിർണായകമായൊരു ഘട്ടത്തിലൂടെയാണ് ഇന്ത്യൻ നായകൻ വിരാട് കോലി കടന്നുപോകുന്നത്.തുടർച്ചയായ സെഞ്ചുറികളിലൂടെയും റൺചേസുകളിലൂടെയും ക്രിക്കറ്റ് മൈതാനങ്ങളെ അതിശയിപ്പിച്ചിട്ടുള്ള കോലി ഇപ്പോൾ മത്സരങ്ങളിൽ റൺസ് കണ്ടെത്താൻ പാടുപെടുകയാണ്.
പഴയ ടൈമിങും താളവും നഷ്ടപ്പെട്ട കോലി സമ്മർദ്ദത്തിന് അടിപ്പെടുന്ന കാഴ്‌ച്ചയാണ് ഇപ്പോഴുള്ളത്.ചേസ് മാസ്റ്റർ എന്ന ബഹുമതി ലോകം ചാർത്തി നൽകിയ കോലി അടുത്തിടെ ടി20 ലോകകപ്പിന് ശേഷം ക്യാപ്‌റ്റൻ സ്ഥാനം രാജിവെയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ കോലിയെ പറ്റി മുൻപ് ഇന്ത്യൻ ഇതിഹാസ താരം കപിൽ ദേവ് പറഞ്ഞത് തന്നെയാണോ സംഭവിക്കുന്നതെന്ന് സംശയിക്കുകയാണ് ക്രിക്കറ്റ് ലോകം.
കപില്‍ ദേവിനും വിവിയന്‍ റിച്ചാര്‍ഡ്‌സിനും വീരേന്ദര്‍ സെവാഗിനും രാഹുല്‍ ദ്രാവിഡിനും സംഭവിച്ചത് പോലെ കാഴ്‌ച്ചക്കുറവാകാം കോലിയുടെ മോശം ഫോമിന് കാരണമെന്ന് ക്രിക്കറ്റ് വിദഗ്‌ധർ സംശയിക്കുന്നു.'ഒരു പ്രായത്തിലേക്ക് നിങ്ങള്‍ കടക്കുമ്പോള്‍ നിങ്ങളുടെ കാഴ്ചശക്തിയില്‍ കുറവ് വരും. 30 വയസിന് ശേഷം മിക്കവര്‍ക്കും ഇത്തരത്തില്‍ അനുഭവപ്പെടും. കോലിക്ക് ടൈമിങ് കൃത്യമായി ലഭിക്കുന്നില്ലെങ്കില്‍ അത് അവന്റെ കണ്ണിന്റെ കാഴ്ചയുടെ പ്രശ്‌നമാണ്. കോലിയുടെ ഫോം മോശമായി തുടങ്ങിയ സമയത്തെ കപിൽ ദേവിന്റെ നിരീക്ഷണമാണിത്.
വിരാട് കോലിയുടെ കണ്ണിന്റെ കാഴ്ചയില്‍ കുറവ് വരുന്നുണ്ടെന്നത് നേരത്തെ വന്ന റിപ്പോർട്ടുകളും ഇതിനോട് കൂട്ടിവായിക്കേണ്ടതായി വരും. വലിയ താരങ്ങള്‍ സ്ഥിരമായി ക്ലീന്‍ബൗള്‍ഡാവുകയും എല്‍ബിഡബ്ല്യു ആവുകയും ചെയ്യുന്നത് പരിശീലനത്തിന്റെ കുറവ് കൊണ്ടാണെന്ന് നമുക്ക് പറയാനാകില്ല.ഒരു കാലത്ത് നിങ്ങളുടെ ശക്തിയായിരുന്നത് മറ്റൊരു സമയത്ത് നിങ്ങളുടെ ദൗര്‍ബല്യമായി മാറും.
8-24വരെ നല്ല കാഴ്ചശക്തി വളരെ മികച്ചതായിരിക്കും. അതിന് ശേഷം നിങ്ങള്‍ കണ്ണിന് നിങ്ങള്‍ നല്‍കുന്ന പരിചരണത്തെ ആശ്രയിച്ചാവും കാര്യങ്ങള്‍'- 2020ൽ ഒരു മാധ്യമവുമായി സംസാരിക്കവെ കപിൽ ദേവ് പറഞ്ഞതാണ് ഇക്കാര്യങ്ങൾ. കോലിയുടെ മോശം ഫോമിനെ വിലയിരുത്തുമ്പോൾ ക്രിക്കറ്റ് വിദഗ്‌ധർ ചെന്നെത്തുന്ന നിഗമനവും മറ്റെങ്ങുമല്ല.