അനുബന്ധ വാര്‍ത്തകള്‍
- ദൈവം നൽകിയ കഴിവുകൾ സഞ്ജു പാഴാക്കുന്നു: വിമർശനവുമായി ഗവാസ്കർ
- ശ്വാസമടക്കി ക്രിക്കറ്റ് ആരാധകര്‍; കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറില്‍ സംഭവിച്ചത്
- പിറന്നാൾ ദിനത്തിൽ കളിക്കാൻ ഗെയ്ലില്ല, ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കി കെഎൽ രാഹുൽ
- ഫാസ്റ്റ് ബൗളിന് മുന്നിൽ പരുങ്ങുന്നു, അയാൾ പണ്ടൊരു രാജ്യാന്തര താരമായിരുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല: ചെന്നൈ താരത്തെ വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ
- പല ഇതിഹാസങ്ങളേക്കാൾ മികവ് അവനുണ്ട്, വേണ്ടത് ഒരൊറ്റ കാര്യം മാത്രം: ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് സെവാഗ്
അഫ്‌ഗാനിസ്ഥാനെ ടി20 ലോകകപ്പിൽ നിന്നും പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്
വരുന്ന ടി20 ലോകകപ്പിൽ നിന്നും അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്. താലിബാൻ പതാകയ്ക്ക് കീഴിൽ കളിക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടാൽ ടീമിനെ ലോകകപ്പിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നാണ് ഐസിസി നിലപാടെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ അഫ്‌ഗാൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട് കാത്തിരിക്കുകയാണ് ഐസിസി.
താലിബാൻ പാതാകയ്ക്ക് കീഴിൽ തന്നെ കളിക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടാൽ ഐസിസി യോഗം ചേരും. യോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്ക് വെക്കുകയും വോട്ടെടുപ്പിലൂടെ അന്തിമ തീരുമാനമെടുക്കുകയും ചെയ്യും. 17 ബോർഡ് അംഗങ്ങളിൽ 12 പേരെങ്കിലും അനുകൂലമായി വോട്ട് ചെയ്താലേ അഫ്ഗാനിസ്ഥാന് ലോകകപ്പ് കളിക്കാൻ കഴിയൂ.
ഒക്‌ടോബർ 17നാണ് ലോകകപ്പ് യോഗ്യതാറൗണ്ടുകൾ ആരംഭിക്കുന്നത്.ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.