Lucknow Super Giants: തുടര്‍ച്ചയായ രണ്ടാം സീസണിലും ലഖ്‌നൗ എലിമിനേറ്ററില്‍ പുറത്ത്

രേണുക വേണു| Last Modified വ്യാഴം, 25 മെയ് 2023 (08:09 IST)

Lucknow Super Giants: മുംബൈ ഇന്ത്യന്‍സിനെതിരായ എലിമിനേറ്ററില്‍ തോറ്റ് ലഖ്‌നൗ സൂപ്പര്‍ ജയന്റ് പുറത്ത്. 81 റണ്‍സിനാണ് മുംബൈ ലഖ്‌നൗവിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗ 16.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആണ് മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍. ഇതില്‍ ജയിക്കുന്നവര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഫൈനലില്‍ കളിക്കും.

തുടര്‍ച്ചയായ രണ്ടാം സീസണിലാണ് ലഖ്‌നൗ എലിമിനേറ്ററില്‍ പുറത്താകുന്നത്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റാണ് ലഖ്‌നൗ എലിമിനേറ്ററില്‍ പുറത്തായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :