ഫീൽഡ് നിയന്ത്രിക്കുന്നതിൽ ധോനി ഒരു മാസ്റ്ററാണ്: രവി ശാസ്ത്രി

അഭിറാം മനോഹർ| Last Modified ബുധന്‍, 24 മെയ് 2023 (19:44 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണിന്റെ ഫൈനലിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും നായകന്‍ മഹേന്ദ്രസിംഗ് ധോനിയെയും അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി. കഴിഞ്ഞ തവണം ഒമ്പതാം സ്ഥാനത്ത് അവസാനിപ്പിച്ച ചെന്നൈയെ സംബന്ധിച്ചിടത്തോളം ഇന്നലെ നേടിയ വിജയം സ്‌പെഷ്യലായിരിക്കുമെന്ന് രവിശാസ്ത്രി പറയുന്നു.

ബാറ്റ് ചെയ്യുമ്പോള്‍ എന്താണ് വേണ്ടതെന്ന് അവര്‍ക്കറിയാമായിരുന്നു. 160 റണ്‍സിന് മുകളിലുള്ള എല്ലാം അവര്‍ക്ക് ബോണസായിരുന്നു. 170+ റണ്‍സ് നേടിയത് കളിയില്‍ അവര്‍ക്ക് മുന്‍തൂക്കം നല്‍കി. ചെന്നൈ നായകന്‍ എം എസ് ധോനി ഫീല്‍ഡ് നിയന്ത്രിക്കുന്നതില്‍ മാസ്റ്ററാണെന്നും മത്സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ശാസ്ത്രി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :