ആ രാത്രി എം എസ് ഞങ്ങൾക്ക് മുന്നിൽ നിന്ന് കരഞ്ഞു, വികാരാധീനനായി, ഇതേ പറ്റി ആർക്കും അറിയില്ല: ഹർഭജൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 24 മെയ് 2023 (17:36 IST)
ഐപിഎല്ലില്‍ ഏറ്റവും ആരാധകപിന്തുണയുള്ള ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോനിയുടെ സാന്നിധ്യമാണ് ചെന്നൈയെ ലോകമെങ്ങും ആരാധകരുള്ള ടീമാക്കി മാറ്റുന്നത്. ക്യാപ്റ്റന്‍ കൂള്‍ എന്നറിയപ്പെടുന്ന ധോനി ബാറ്റിംഗില്‍ പ്രായം മൂലം ഒരല്പം പിന്നിലേക്ക് വലിഞ്ഞെങ്കിലും നായകനെന്ന നിലയില്‍ കൂടുതല്‍ അപകടകാരിയാകുന്നതാണ് ഈ സീസണില്‍ കാണാന്‍ സാധിക്കുന്നത്. ചെന്നൈ പത്താം തവണയും ഐപിഎല്‍ ഫൈനല്‍ യോഗ്യത നേടിയതോടെ ധോനിയും ഫ്രാഞ്ചൈസിയും തമ്മിലുള്ള ബന്ധത്തെ പറ്റി ഹര്‍ഭജന്‍ സിംഗ് മനസ്സ് തുറക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറാലാവുകയാണ്.

ഐപിഎല്‍ 2018ല്‍ 2 വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ കളിക്കളത്തിലിറങ്ങുന്ന അന്ന് ധോനി വികാരാധീനനായതിനെ പറ്റിയാണ് ഹര്‍ഭജന്‍ മനസ്സ് തുറക്കുന്നത്. 2018ല്‍ 2 വര്‍ഷക്കാലത്തെ വിലക്കിന് ശേഷം ചെന്നൈ ലീഗില്‍ തിരിച്ചുവന്നപ്പോള്‍ ഒരു ടീം ഡിന്നര്‍ ഉണ്ടായിരുന്നു. ആണുങ്ങള്‍ കരയാറില്ല എന്നെല്ലാം നിങ്ങള്‍ കേട്ടുകാണും. എങ്കില്‍ അന്ന് രാത്രി എം എസ് ധോനി കരഞ്ഞു. അവന്‍ വികാരാധീനനായി. ഈ സംഭവത്തെ പറ്റി ആര്‍ക്കും തന്നെ അറിയില്ലെന്ന് ഞാന്‍ കരുതുന്നു. ഹര്‍ഭജന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :