ഭീകരാക്രമണത്തില്‍ ഞെട്ടിവിറച്ച് അധികൃതര്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടല്‍ പൂട്ടി - താരങ്ങള്‍ എവിടെയെന്നത് രഹസ്യം!

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടല്‍ പൂട്ടി - താരങ്ങള്‍ എവിടെയെന്നത് രഹസ്യം!

ബെര്‍മ്മിംഗാം| jibin| Last Modified ഞായര്‍, 4 ജൂണ്‍ 2017 (12:28 IST)
ലണ്ടനില്‍ രണ്ട് ഇടങ്ങളിലായി ശക്തമായ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തില്‍ ഇന്ത്യൻ ക്രിക്കറ്റ്​ ടീം താമസിക്കുന്ന ഹോട്ടൽ അടച്ചു. താരങ്ങളെയും സ്‌റ്റാഫുകളെയും ഈ ഹോട്ടലില്‍ നിന്ന് മാറ്റിയോ എന്ന കാര്യത്തില്‍ അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല.

സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് ഹോട്ടല്‍ അടച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹോട്ടലിന്​ സമീപ​ത്തെ ഗതാഗതവും നി​രോധിച്ചിട്ടുണ്ട്​.

ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം പോരാട്ടം നടക്കുന്ന ബെര്‍മ്മിംഗാം മത്സര വേദിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഇന്നലെ ഭീകരാക്രമണം നടന്നത്. ലണ്ടനില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന്​ വൈകീട്ട്​ മൂന്ന്​ മണിക്കാണ്​ എഡ്​ജ്​ബാസ്​റ്റണിൽ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം.

ശനിയാഴ്​ച രാത്രി മ​ധ്യ​ല​ണ്ട​നി​ലെ ല​ണ്ട​ൻ ബ്രി​ഡ്ജി​ലും ബോ​റോ മാ​ര്‍​ക്ക​റ്റി​ലു​മാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആക്രമണത്തിൽ ആറു പേർ​ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :