ധോണി ടീമിൽ നിന്നും തഴഞ്ഞപ്പോൾ വിരമിക്കാനൊരുങ്ങി, പിന്തിരിപ്പിച്ചത് സച്ചിൻ!

അഭിറാം മനോഹർ| Last Updated: ബുധന്‍, 1 ജൂണ്‍ 2022 (15:21 IST)
എംഎസ് ധോണി ഇന്ത്യൻ ക്യാപ്ടനായിരിക്കെ 2008ൽ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഏകദിനത്തിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിരുന്നതായി മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്. എന്നാൽ
അന്ന്
സച്ചിനാണ് തന്റെ മനസ് മാറ്റിയതെന്നും സെവാഗ് പറയുന്നു. ക്രിക് ബസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

2008ലെ ഓസീസ് പര്യടനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടപ്പോൾ ആദ്യം വിരമിക്കലിനെ പറ്റിയാണ് ഞാൻ ചിന്തിച്ചത്. ഏകദിനത്തിൽ സ്‌കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും അതിന് തൊട്ടുമുൻപുള്ള ടെസ്റ്റിൽ ഞാൻ ആൻ 150 റൺസ് കണ്ടെത്തിയിരുന്നു. ആ സമയത്ത് ഏകദിനത്തിൽ നിന്നും വിരമിച്ച് ടെസ്റ്റിൽ മാത്രം തുടരാൻ ഞാൻ ആലോചിച്ചു.

സച്ചിനാണ് ആന്ന് പ്രഖ്യാപിക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞത്.ഇത് കരിയറിലെ മോശം സയമമാണെന്നും കുറച്ചു സമയം കൂടി കാത്തിരിക്കാനും ഉപദേശിച്ചു. ഭാഗ്യത്തിന് അന്ന് ഞാൻ വിരമിച്ചില്ല. ഇന്ത്യയ്ക്കായി 2011ൽ ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറിയടക്കം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ എനിക്ക് സാധിച്ചു. ലോകകപ്പ് നേട്ടത്തിൽ പങ്കാളിയായി.വിരാട് കോലി ഫോം വീണ്ടെടുക്കാനായി കരിയറില്‍ ബ്രേക്ക് എടുക്കണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് താന്‍ വിരമിക്കാനിരുന്ന കാര്യം സെവാഗ് തുറന്നു പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :