അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പ് ടീമിൽ അവൻ എന്തായാലും വേണം, തുറന്ന് പറഞ്ഞ് ഗാംഗുലി
- സഞ്ജുവിന് നെഞ്ചിടിപ്പേറുന്നു, ലോകകപ്പിന് ടീമുകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി പ്രഖ്യാപിച്ച് ഐസിസി
- സംഗക്കാര സ്ഥാനമൊഴിയുന്നു? പുതിയ പരിശീലകനെ തേടി രാജസ്ഥാന് റോയല്‍സ്, സഞ്ജുവിന്റെ തീരുമാനം നിര്‍ണായകമാകും
- രോഹിത്തിനും കോലിയ്ക്കും കരിയർ എൻഡ് അടുത്തുതന്നെ, നിർണായക തീരുമാനമെടുക്കാൻ അഗാർക്കർ
- Asia Cup 2023: ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സാധ്യത സ്ക്വാഡ് ഇങ്ങനെ, സഞ്ജുവിന്റെ കാര്യം തുലാസില്‍
ചരിത്രമാകാന്‍ കോലി ഇറങ്ങുന്നു; ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യക്കാരന്
രാജ്യാന്തര ക്രിക്കറ്റില്‍ മറ്റൊരു അപൂര്‍വ നേട്ടം കൈവരിക്കാന്‍ വിരാട് കോലി നാളെ ഇറങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് വേണ്ടി 500-ാം രാജ്യാന്തര മത്സരം കളിക്കുന്ന താരമെന്ന നേട്ടം കോലി കൈവരിക്കും. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് വിരാട് കോലി.
സച്ചിന് ടെന്‍ഡുല്‍ക്കര്‍ (664), മഹേന്ദ്രസിങ് ധോണി (535), രാഹുല്‍ ദ്രാവിഡ് (504) എന്നിവരാണ് ഈ നേട്ടം നേരത്തെ കൈവരിച്ച താരങ്ങള്‍. ഇപ്പോള്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്നവരില്‍ രോഹിത് ശര്‍മയാണ് (442) വിരാട് കോലിക്ക് പിന്നില്‍.
ഇന്ത്യക്ക് വേണ്ടി 110 ടെസ്റ്റുകളും 274 ഏകദിനങ്ങളും 115 ട്വന്റി 20 മത്സരങ്ങളും കോലി കളിച്ചിട്ടുണ്ട്.