സംഗക്കാര സ്ഥാനമൊഴിയുന്നു? പുതിയ പരിശീലകനെ തേടി രാജസ്ഥാന്‍ റോയല്‍സ്, സഞ്ജുവിന്റെ തീരുമാനം നിര്‍ണായകമാകും

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ജൂലൈ 2023 (13:20 IST)
അടുത്ത ഐപിഎല്‍ സീസണ് മുന്നോടിയായി പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ രണ്ട് സീസണിലും ടീം ഡയറക്ടറായ ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയാണ് രാജസ്ഥാന്റെ പരിശീലക ചുമതല വഹിച്ചത്. പുതിയ പരിശീലകനെത്തുമ്പോള്‍ സംഗക്കാര മുഴുവന്‍ സമയ ഡയറക്ടറുടെ ചുമതലയിലേക്ക് മാറും. പുതിയ പരിശീലകനെ നിയമിക്കുമ്പോള്‍ നായകന്‍ സഞ്ജു സാംസണിന്റെ തീരുമാനം നിര്‍ണായകമാകും.

കഴിഞ്ഞ സീസണില്‍ ലഖ്‌നൗ പരിശീലകനായിരുന്നു സിംബാബ്‌വെ ഇതിഹാസതാരം ആന്‍ഡി ഫ്‌ളവറിനെയാണ് രാജസ്ഥാന്‍ പരിഗണിക്കുന്നത്. അടുത്ത സീസണിലെ പരിശീലകനായി ലഖ്‌നൗ ഓസീസ് താരമായ ജസ്റ്റിന്‍ ലാംഗറെ നിയമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജസ്ഥാന്‍ ആന്‍ഡി ഫ്‌ളവറിനെ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണില്‍ നന്നായി തുടങ്ങിയെങ്കിലും അഞ്ചാമതായാണ് രാജസ്ഥാന്‍ സീസണ്‍ അവസാനിപ്പിച്ചത്. രാജസ്ഥാന് പുറമെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പുതിയ പരിശീലകരെ തേടുന്നതായി റിപ്പോര്‍ട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :