'വല്ലാത്തൊരു നിര്‍ഭാഗ്യം'; സ്വയം പഴിച്ച് കോലി, ഇത്തവണയും തിരിച്ചടി

രേണുക വേണു| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (19:42 IST)

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ നിര്‍ഭാഗ്യം പിന്തുടരുന്നു. ഇത്തവണയും ടോസിന്റെ കാര്യത്തില്‍ കോലി പരാജയപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ് നഷ്ടപ്പെടുകയായിരുന്നു. ടോസ് ജയിച്ച ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ ഏഴാം തവണയാണ് കോലിക്ക് ടോസ് നഷ്ടമാകുന്നത്. ഇംഗ്ലണ്ടിലെ 16 കളികളില്‍ 14 തവണയും ക്യാപ്റ്റന്‍ കോലിക്ക് ടോസ് നഷ്ടമായി. ഇത്തവണ ടോസ് നഷ്ടമായപ്പോള്‍ വിരാട് കോലി ചിരിക്കുകയായിരുന്നു. ടോസ് ലഭിച്ചിരുന്നെങ്കില്‍ തങ്ങള്‍ ബൗളിങ് തിരഞ്ഞെടുക്കുമായിരുന്നു എന്നും കോലി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :