ഒരു ബൈലാറ്ററൽ സീരീസിൽ കോലിയുടെ ബാറ്റിങ് ശരാശരി 10ന് താഴെയെത്തുന്നത് രണ്ടാം തവണ മാത്രം, മോശം ദിനങ്ങൾ എന്ന് അവസാനിക്കും?

അഭിറാം മനോഹർ| Last Modified വെള്ളി, 11 ഫെബ്രുവരി 2022 (17:14 IST)
വിൻഡീസിനെതിരായ ഏകദിന പരമ്പര വിജയിച്ചുവെങ്കിലും ആരാധകരെ നിരാശരാക്കി വിരാട് കോലി. 2008 മുതൽ ആരംഭിച്ച തന്റെ ക്രിക്കറ്റ് കരിയറിൽ ഇത് രണ്ടാം തവണയാണ് ഒരു ബൈലാറ്ററൽ സീരീസിൽ കോലി 10ന് താഴെ ശരാശരിയിൽ അവസാനിപ്പിക്കുന്നത്.

3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ 3 കളികളിൽ നിന്നും 8.67 ശരാശരിയിൽ 26 റൺസാണ് കോലി നേടിയത്. ഒരു ഡക്കും ഇതിൽ ഉൾപ്പെടുന്നു. ഇതിന് മുൻപ് 2012ൽ പാകിസ്ഥാനെതിരെ നടന്ന സീരീസിലാണ് കോലി 10ന് താഴെ ശരാശരിയിൽ പരമ്പര അവസാനിപ്പിച്ചത്.

അന്ന് 3 മത്സരങ്ങളിൽ നിന്നും 4.33 ശരാശരിയിൽ 13 റൺസായിരുന്നു കോലി നേടിയത്. ആ പരമ്പരയിലെ ഒരു മത്സരത്തിലും താരം പൂജ്യത്തിന് പുറത്തായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :