ആദ്യ ടെസ്റ്റ്: ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ

ആഡലേഡ്| Last Updated: ശനി, 13 ഡിസം‌ബര്‍ 2014 (10:50 IST)
ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നായകന്‍ വിരാട് കൊഹ്‍ലിയും മുരളി വിജയുടേയും കൂട്ടുകെട്ടില്‍ മികച്ച തിരിച്ചുവരവ് നടത്തുന്നു.കളിയുടെ ആരംഭത്തില്‍ തന്നെ
ഓപ്പണര്‍ ശിഖിര്‍ ധവാനെ(9)യും പൂജാരയെ (21)യും നഷ്ടപ്പെട്ടത് ഇന്ത്യയെ പ്രതിസന്ധിയില്‍ ആഴ്ത്തിയെങ്കിലും.

മൂന്നാം വിക്കറ്റില്‍ നായകന്‍ വിരാട് കൊഹ്‍ലിയും(76) മുരളി വിജയും(73) നേടിയ നൂറിലധികം റണ്‍സിന്റ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് തുണയാകുകയായിരുന്നു. സമനിലയ്ക്കായി പൊരുതണമെന്ന സ്ഥിതിയില്‍ നിന്നും ഒരു വിജയം പോലും സ്വപ്നം കാണാവുന്ന സ്ഥിതിയിലാണ് ഇന്ത്യ

നിലവില്‍ രണ്ട് വിക്കറ്റിന് 187 റണ്‍സിലാണ് ഇന്ത്യ ബാറ്റിംഗ് തുടരുന്നത്.
41 ഓവറുകള്‍ കൂടി അവശേഷിക്കെ 177 റണ്‍സ് കൂടി നേടാനായാല്‍ ആദ്യ ടെസ്റ്റ് ഇന്ത്യയുടെ സ്വന്തമാകും.കരുതലൂടെ കളിക്കുന്ന മുരളി വിജയും ആക്രമണോത്സുക ബാറ്റിംഗ് പുറത്തെടുത്ത വിരാട് കൊഹ്‍ലിയും അര്‍ധശതകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഇന്നിംഗ്സ് തലേദിവസത്തെ സ്കോറായ അഞ്ചിന് 290 റണ്‍സിന് എന്ന നിലയില്‍ ഡിക്ലേള്‍ ചെയ്യുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :