പാക് ജയിലിലെ ഇന്ത്യാക്കാരന്‍ മരിച്ച നിലയില്‍

കറാച്ചി| VISHNU.NL| Last Modified ശനി, 13 ഡിസം‌ബര്‍ 2014 (08:57 IST)
പാകിസ്ഥാനിലെ ജയിലില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാലിര്‍ ജില്ലാ ജയിലിലാണ് സംഭവം. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് മാര്‍ച്ചില്‍ പാക് തീരസംരക്ഷണ സേന അറസ്റ്റു ചെയ്ത ദേവോ മന്ദ് കന്‍സാരോയെയാണ് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കന്‍സാരോയുടെത് സ്വാഭാവിക മരണമാണെന്നാണ് മാലിര്‍ ജയില്‍ അധികൃതരുടെ വിശദീകരണം. കന്‍സാരോയുടെ മരണം ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സിവില്‍ ആശുപത്രിയിലെത്തിച്ചെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പാക് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :