ദക്ഷിണേഷ്യയെ ഇനി ഇന്ത്യ നയിക്കും

ദക്ഷിണേഷ്യ, ഇന്ത്യ, സാമ്പത്തിക വളര്‍ച്ച
ജനീവ| VISHNU.NL| Last Modified വെള്ളി, 12 ഡിസം‌ബര്‍ 2014 (12:42 IST)
ലോക ശക്തിയാകാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് കുതിപ്പേകുന്ന റിപ്പോര്‍ട്ടുകള്‍ ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കി. ഇതുപ്രകാരം ദക്ഷിണേഷ്യയിലെ രാജ്യങ്ങളുടെ വളര്‍ച്ച ഇനി ഇന്ത്യയാകും നയിക്കുക.
മികച്ച സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലങ്ങള്‍ ഫലത്തിലാകുമ്പോള്‍ 2016ല്‍ 6.3% സാമ്പത്തിക വളര്‍ച്ച നേടുമെന്നും യു‌എന്‍ റിപ്പോര്‍ട്ട് പറയുന്നു.

യുഎന്‍ വേള്‍ഡ് ഇക്കണോമിക് സിറ്റ്വേഷന്‍ ആന്‍ഡ് പ്രോസ്പെക്ടസ് 2015 റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇക്കൊല്ലം ഇന്ത്യ 5.4% വളര്‍ച്ചയാണു നേടുക. അടുത്ത വര്‍ഷം 5.9% വളര്‍ച്ചയും പ്രതീക്ഷിക്കാം. 2016 അകുമ്പോഴേക്കും സാമ്പത്തിക പരിഷ്കരണം, സംരംഭക പ്രോല്‍സാഹനം തുടങ്ങിയ കാര്യങ്ങളില്‍ രാജ്യം പുരോഗതി നേടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ദക്ഷിണേഷ്യയിലെ 70 ശതമാനം സമ്പദ് ഘടനയും കയ്യാളുന്ന ഇന്ത്യ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയെ മുന്നോട്ട് നയിക്കും. 2008-2011 ല്‍ 7.3% വളര്‍ച്ച നേടിയതിനു ശേഷം ഇന്ത്യ കൈവരിക്കുന്ന മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയാണ് ഇത്. മേഖലയാകെ നേടുക ഇക്കൊല്ലം 4.9%, 2015 ല്‍ 5.4%, 2015 ല്‍ 5.7% വളര്‍ച്ചയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :