തലമുറ മാറ്റം വിളിച്ചോതി ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ ടീം സെലക്ഷന്‍; ലക്ഷ്യം ട്വന്റി 20 ലോകകപ്പ്

വിരാട് കോലിയും കെ.എല്‍.രാഹുലും ട്വന്റി 20 പരമ്പരയുടെ ഭാഗമല്ല

രേണുക വേണു| Last Modified ബുധന്‍, 28 ഡിസം‌ബര്‍ 2022 (08:07 IST)

2024 ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് ടീമില്‍ വന്‍ അഴിച്ചുപണിക്ക് തുടക്കം കുറിച്ച് ഇന്ത്യ. തലമുറ മാറ്റം പ്രകടമാകുന്ന ടീം സെലക്ഷനാണ് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് വ്യക്തമാകുന്നത്. മുതിര്‍ന്ന താരങ്ങള്‍ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിട്ടുണ്ട്. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റി. പകരം ഇന്ത്യയെ നയിക്കുക ഹാര്‍ദിക് പാണ്ഡ്യ.

വിരാട് കോലിയും കെ.എല്‍.രാഹുലും ട്വന്റി 20 പരമ്പരയുടെ ഭാഗമല്ല. റിഷഭ് പന്തിനും ടീമില്‍ സ്ഥാനം ലഭിച്ചില്ല. ഇഷാന്‍ കിഷനും സഞ്ജു സാംസണും ടീമില്‍ ഇടംപിടിച്ചപ്പോള്‍ ട്വന്റി 20 സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ആയ പൃഥ്വി ഷായ്ക്ക് ഇനിയും കാത്തിരിക്കണം.

ട്വന്റി 20 ഫോര്‍മാറ്റില്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് ഉടനൊന്നും ഇനി തിരിച്ചുവരവ് ഉണ്ടാകില്ല. യുവതാരങ്ങളെ അണിനിരത്തി ലോകകപ്പിന് ടീമിനെ ഒരുക്കുകയെന്ന ലക്ഷ്യമാണ് ബിസിസിഐയ്ക്കും സെലക്ടര്‍മാര്‍ക്കും.

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ദീപക് ഹൂഡ, രാഹുല്‍ ത്രിപതി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്, ശിവം മാവി, മുകേഷ് കുമാര്‍
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :