ധോനിയെ പോലെയാകാനാണ് ശ്രമിക്കുന്നത്, മാതൃക ധോനി തന്നെ: ഷാറൂഖ് ഖാൻ

അഭിറാം മനോഹർ| Last Modified ഞായര്‍, 2 ജനുവരി 2022 (09:53 IST)
അടുത്തകാലത്തായി ഐപിഎല്ലിലും ആഭ്യന്തരക്രിക്കറ്റിലും മികവ് തെളിയിച്ച താരമാണ് തമിഴ്‌നാടിന്റെ ഷാറുഖ് ഖാൻ.
ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനെ ചാംപ്യന്മാരാക്കുന്നതില്‍ ഷാറൂഖിന്റെ പ്രകടനം നിർണായകമായിരുന്നു. വിജയ് ഹസാരെ ട്രോഫിയിലും താരം നിര്‍ണായക പ്രകടനം പുറത്തെടുത്തു.

തമിഴ്‌നാടിനായി റോളിലാണ് താരം കളിച്ചിരുന്നത്. തന്റെ ഫിനിഷിങ് കഴിവുകളോട് കടപ്പെട്ടിരിക്കുന്നത് മുൻ ഇന്ത്യൻ താരം എംഎസ് ധോനിയോടാണെന്നാണ് ഷാറൂഖ് പറയുന്നത്. മത്സരത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും തന്റെ കഴിവുകളെക്കുറിച്ചുള്ള ബോധ്യവും ധോണിക്കുണ്ട്. അദ്ദേഹത്തെപ്പോലൊരു ഫിനിഷറാകാനാണ് ആഗ്രഹം. മത്സരത്തെ ധോണി മുന്നോട്ടുകൊണ്ടുപോകുന്നത്. ഞാന്‍ എപ്പോഴും മാതൃകയാക്കുന്നത് ധോണിയെയാണ്. ധോണി ക്രീസില്‍ നില്‍ക്കുമ്പോള്‍ ബൗളര്‍മാര്‍ക്കാണ് സമ്മര്‍ദ്ദം താരം പറഞ്ഞു.

അതേസമയം വരാനിരിക്കുന്ന ഐപിഎൽ ലേലത്തിൽ തനിക്ക് എത്ര കോടി ലഭിക്കും എന്നതിനെ പറ്റി ചിന്തിക്കുന്നില്ലെന്നും നിലവിൽ രഞ്ജി ട്രോഫിയിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും താരം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :