1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sehwag points similarity between sachin and kohli

മുൻപ് സച്ചിൻ ചെയ്‌ത അതേ കാര്യമാണ് കോലി ചെയ്യുന്നത് :സെവാഗ്

റിഷഭ് പന്ത്
യുവതാരങ്ങളായ റിഷഭ് പന്തിനും ഇഷാൻ കിഷനും ഉപദേശവുമായി മുൻ ഇന്ത്യൻ ഓപ്പണിങ് താരം വിരേന്ദർ സെവാഗ്. മത്സരം ഫിനിഷ് ചെയ്യുന്ന കാര്യത്തിൽ യുവതാരങ്ങൾ ഇന്ത്യൻ നായകൻ വിരാട് കോലിയെ കണ്ട് പഠിക്കണമെന്നാണ് സെവാഗ് പറയുന്നത്.
 
അതേസമയം മത്സരം ഫിനിഷ് ചെയ്യുന്ന കാര്യത്തിൽ സച്ചിൻ മുൻപ് ചെയ്‌തിരുന്ന അതേ കാര്യങ്ങൾ തന്നെയാണ് കോലിയും ചെയ്യുന്നതെന്ന് സെവാഗ് പറയുന്നു. മത്സരം ഫിനിഷ് ചെയ്യാൻ എല്ലായിപ്പോഴും കോലി ശ്രമിക്കാറുണ്ട്. അവന്റേതായ ദിവസങ്ങളില്‍ കോലി അത് ചെയ്യാറുമുണ്ട്. നിങ്ങളുടേതായ ദിവസമാണെങ്കില്‍ മത്സരം ഫിനിഷ് ചെയ്യണമെന്ന് സച്ചിൻ എന്നോട് പറയാറുണ്ടായിരുന്നു.
 
കഴിയാവുന്നിടത്തോളം കളിക്കാനാണ് സച്ചിൻ പറയാറുള്ളത്.കാരണം പിന്നീടുള്ള സാഹചര്യം എങ്ങനെയാണെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. ഏത് ഫോര്‍മാറ്റിലായാലും കോലി മത്സരം പൂർത്തിയാക്കാൻ ശ്രമിക്കാറുണ്ട്. കോലിയുടെ ഏറ്റവും വലിയ കരുത്തും അത് തന്നെയാണ്. ഇക്കാര്യങ്ങൾ കോലിയിൽ നിന്നും യുവതാരങ്ങൾ പഠിക്കണം. സെവാഗ് പറഞ്ഞു.
അടുത്ത ലേഖനം
സ്പ്ലിറ്റ് ക്യാപ്‌റ്റൻസി ഇന്ത്യയ്‌ക്ക് യോജിക്കില്ല, കോലി നായകനായി തുടരട്ടെ: കാരണം വ്യക്തമാക്കി ലക്ഷ്‌മൺ