അനുബന്ധ വാര്‍ത്തകള്‍
- 'എന്തൊരു കഷ്ടമാണിത്'; ഇന്ത്യ തോല്ക്കാന് കാരണം രാഹുല്‍, നിയന്ത്രണം നഷ്ടപ്പെട്ട് രോഹിത് ശര്‍മ (വീഡിയോ)
- 'സഞ്ജുവിനെ കുറിച്ച് സംസാരിക്കണം'; രൂക്ഷമായി പ്രതികരിച്ച് ദിനേശ് കാര്‍ത്തിക്ക്
- ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് വേണം, സാമ്രാജ്യം നിലനിർത്താൻ ബെൻ സ്റ്റോക്സ് തിരിച്ചെത്തുന്നു
- ഐപിഎല്ലിലെ കളി മതിയാക്കി, ബ്രാവോ ഇനി ചെന്നൈ സൂപ്പർ കിങ്സിൻ്റെ ബൗളിങ് കോച്ച്
- പന്താണ് ഇന്ത്യയുടെ ഭാവിയെന്ന് പലരും പറയുന്നു, പക്ഷേ വൈറ്റ് ബോൾ ക്രിക്കറ്റിൽ അയാൾ ഒന്നും ചെയ്തിട്ടില്ല: സൈമൺ ഡൗൾ
ആതിയ ഷെട്ടിയെ വിവാഹം കഴിക്കാന്‍ ഒരാഴ്ച അവധി ചോദിച്ച് കെ.എല്‍.രാഹുല്‍; അനുമതി നല്കി ബിസിസിഐ
നുവരി ആദ്യവാരം രാഹുല്‍ ഒരാഴ്ചത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു. ഇത് ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലിന് വിവാഹം. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയെയാണ് രാഹുല്‍ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇരുവരും ഡേറ്റിങ്ങിലാണ്. വിവാഹത്തിനായി രാഹുല്‍ ബിസിസിഐയോട് അവധി ആവശ്യപ്പെട്ടിരുന്നു. താരത്തിനു ബിസിസിഐ അവധി അനുവദിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ജനുവരി ആദ്യവാരം രാഹുല്‍ ഒരാഴ്ചത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു. ഇത് ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്. ജനുവരിയില്‍ തന്നെ രാഹുല്‍-ആതിയ വിവാഹം ഉണ്ടാകുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇരുവരും മുംബൈയില്‍ ഫ്ളാറ്റ് വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ.എല്‍.രാഹുലിന്റെയും സുനില്‍ ഷെട്ടിയുടെയും നാടായ മാംഗ്ലൂരില്‍ വെച്ച് ദക്ഷിണേന്ത്യന്‍ രീതിയിലായിരിക്കും വിവാഹം.
1992 നവംബര്‍ അഞ്ചിനാണ് ആതിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 30 വയസ്സാണ് പ്രായം. 1992 ഏപ്രില്‍ 18 നാണ് രാഹുലിന്റെ ജനനം. ഇരുവരും തമ്മില്‍ ഏഴ് മാസത്തിന്റെ വ്യത്യാസമേയുള്ളൂ.