അനുബന്ധ വാര്‍ത്തകള്‍
- നേരിട്ടത് വെറും 7 പന്തുകൾ, മാൻ ഓഫ് ദ മാച്ച് അടിച്ചെടുത്ത് ഗ്ലെൻ ഫിലിപ്സ്
- നെറ്റ്സിൽ അവനെ നേരിടുന്നത് ഇഷ്ടമല്ല, ഞങ്ങളുടെ ടീമിലായത് ഭാഗ്യം: റുതുരാജ് ഗെയ്ക്ക്വാദ്
- നിനക്കായി ഹൃദയം തന്നവരല്ലെ ഇങ്ങനെ പറയാമോ? മുംബൈയെ പിന്നിൽ നിന്നും കുത്തി ഹാർദ്ദിക് പാണ്ഡ്യ
- പരിക്ക് കരിയർ നശിപ്പിക്കും, പതിരാനയെ ശ്രീലങ്ക ടെസ്റ്റിൽ കളിപ്പിക്കരുതെന്ന് ധോനി
- Rohit sharma: രോഹിത് പേര് മാറ്റണം, നോ ഹിറ്റ് ശർമ എന്നാക്കട്ടെ: രൂക്ഷമായി പ്രതികരിച്ച് മുൻ ഇന്ത്യൻ താരം
അവസാന ബോളില്‍ ഫോര്‍; കൊല്‍ക്കത്തയുടെ രക്ഷകനായി വീണ്ടും റിങ്കു സിങ്
കൊല്‍ക്കത്തയുടെ രക്ഷകനായി വീണ്ടും റിങ്കു സിങ് അവതരിച്ചു. അവസാന ബോളില്‍ ഫോര്‍ നേടിക്കൊണ്ടാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ റിങ്കു സിങ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. അഞ്ച് വിക്കറ്റ് വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. റിങ്കു സിങ് 10 ബോളില്‍ പുറത്താകാതെ 21 റണ്‍സ് നേടി.
അവസാന ഓവറില്‍ വെറും ആറ് റണ്‍സ് മാത്രമായിരുന്നു കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അര്‍ഷ്ദീപ് സിങ്ങാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി ലാസ്റ്റ് ഓവര്‍ എറിഞ്ഞത്. ആദ്യ മൂന്ന് പന്തുകളില്‍ അര്‍ഷ്ദീപ് വഴങ്ങിയത് വെറും മൂന്ന് റണ്‍സ് മാത്രമാണ്. നാലാം പന്തില്‍ രണ്ട് റണ്‍സ് വഴങ്ങി. അതോടെ രണ്ട് പന്തില്‍ ജയിക്കാന്‍ രണ്ട് എന്ന നിലയിലായി. അഞ്ചാം പന്തില്‍ ആന്ദ്രേ റസല്‍ റണ്‍ഔട്ടായി. അവസാന ബോളില്‍ രണ്ട് റണ്‍സ് ജയിക്കാന്‍ വേണ്ട സമയത്ത് ഫോര്‍ അടിച്ചാണ് റിങ്കു കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി.