Rohit sharma: രോഹിത് പേര് മാറ്റണം, നോ ഹിറ്റ് ശർമ എന്നാക്കട്ടെ: രൂക്ഷമായി പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ| Last Modified ഞായര്‍, 7 മെയ് 2023 (13:18 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്ന മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലും റണ്ണൊന്നും എടുക്കാതെ പുറത്തായതോടെയാണ് മുൻ ഇന്ത്യൻ താരം ഇന്ത്യൻ നായകനെ വിമർശിച്ച് രംഗത്ത് വന്നത്.

രോഹിത് ശർമ ഉടനെ തൻ്റെ പേര് നോ ഹിറ്റ് ശർമ എന്നാക്കി മാറ്റണമെന്നാണ് ശ്രീകാന്ത് അഭിപ്രായപ്പെട്ടത്. താനായിരുന്നു മുംബൈയുടെ നായകനെങ്കിൽ മുംബൈ ടീമിൽ പോലും കളിക്കാൻ രോഹിത്തിനെ ഇറക്കില്ലായിരുന്നുവെന്നും ശ്രീകാന്ത് തുറന്നടിച്ചു. ഇന്നലെ ചെന്നൈക്കെതിരെ പൂജ്യത്തിന് പുറത്തായതോടെ ഐപിഎല്ലിൽ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന നാണക്കേട് രോഹിത്തിൻ്റെ പേരിലായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :