ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 കിരീടം മുംബൈ ഇന്ത്യന്‍സിന്

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2013 (09:17 IST)
PRO
ചാമ്പ്യന്‍സ് ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്. രാജസ്ഥാന്‍ റോയല്‍സിനെ 33 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്.

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ടോസ് നേടിയ രാജസ്ഥാന്‍ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു.
44 റണ്‍സുമായി ഡ്വയിന്‍ സ്മിത്താണ് ടോപ് സ്‌കോററായത്. രാഹുല്‍ ദ്രാവിഡിന്റെ അവസാന അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു.

കരിയറിലെ അവസാന ട്വന്റി20 മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 15 റണ്‍സിന് പുറത്തായി. ഷെയിന്‍ വാട്‌സനാണ് സച്ചിന്റെ വിക്കറ്റ്. 2011ലാണ് മുംബൈ ഇതിന് മുമ്പ് കിരീടം സ്വന്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :