കരുത്തര്‍ വീണു

കട്ടക്ക്| jibin| Last Modified തിങ്കള്‍, 12 മെയ് 2014 (09:23 IST)
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് കൊല്‍ക്കത്ത 9 വിക്കറ്റിന് തകര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു.
72 റണ്‍സെടുത്ത സേവാഗിന്റെ പ്രകടനമാണ് പഞ്ചാബിനെ ഈ സ്കോറില്‍ എത്തിച്ചത്. ഗ്ലെന്‍ മാക്‌സ്വെല്‍, ഡേവിഡ് മില്ലര്‍, ജോര്‍ജ് ബെയ്‌ലി എന്നിവര്‍ക്ക് ഇന്നലെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ മികച്ച പ്രകടനത്തില്‍ ജയിക്കുകയായിരുന്നു. ഗംഭീര്‍ 45 പന്തില്‍ 63 റണ്‍സെടുത്തു. 46 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയുടെ വിക്കറ്റ് മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :