കാര്യവട്ടം ഏകദിനത്തിന് ആവേശം ഉയരുന്നു, ടീമുകൾ ഇന്നെത്തും

അഭിറാം മനോഹർ| Last Modified വെള്ളി, 13 ജനുവരി 2023 (14:20 IST)
കാര്യവട്ടം ഏകദിനത്തിനായി ഇന്ത്യ-ടീമുകൾ ഇന്ന് തിരുവനന്തപുരത്തെത്തും. കൊൽക്കത്തയിൽ നിന്നും പ്രത്യേക വിമാനത്തിൽ വൈകീട്ട് നാല് മണിക്കാകും ഇരുടീമുകളും എത്തുക. നാളെ ഇരുടീമുകളും ഗ്രീൻ ഫീൽഡ് മൈതാനത്ത് പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണി
വരെ ലങ്കയും വൈകീട്ട് അഞ്ച് മുതൽ 8 വരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും.

നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്ത് വീണ്ടും കളി നടക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തിന് ബാറ്റിംഗ് പിച്ചാണ് ഒരുക്കിയതെങ്കിലും മത്സരത്തിൽ ബൗളർമാരാണ് മുൻതൂക്കം നേടിയത്. പരമാവധി റൺ ഒഴുകുന്ന പിച്ചാകും ഇക്കുറി ഒരുക്കുന്നത്.നാല്പതിനായിരത്തോളം പേർക്കാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം കാണാനാകുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :