കാണ്പൂര്|
സജിത്ത്|
Last Modified ഞായര്‍, 25 സെപ്‌റ്റംബര്‍ 2016 (15:27 IST)
കാണ്‍പൂര്‍ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് 433 റണ്‍സ് വിജയലക്ഷ്യം. അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സിന്
ഇന്ത്യ രണ്ടാമിന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച കിവീസിന് മൂന്ന് റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. അവസാനം വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37റണ്‍സ് എന്ന നിലയിലാണ്.
ഓപ്പണര്‍മാരായ ലോഥം, ഗുപ്റ്റില്‍ എന്നിവരാണ് പുറത്തായത്. രണ്ട് വിക്കറ്റുകളും അശ്വിനാണ് നേടിയത്. ഇന്ത്യന്‍ നിരയില്‍ നാലുപേരാണ് അര്‍ധസെഞ്ച്വറി നേടിയത്. ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ രോഹിത് ശര്‍മ്മ 68 റണ്‍സോടെയും രവീന്ദ്രജഡേജ 50 റണ്‍സോടെയും പുറത്താകാതെ നിന്നു.
കിവീസിനുവേണ്ടി സാന്റ്‌നറും സോധിയും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ക്രെയ്ഗിനാണ് ശേഷിക്കുന്ന വിക്കറ്റ്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ മുന്നോട്ടുവെച്ച കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുക എന്നത് കിവീസിന് കടുത്ത വെല്ലുവിളിയായി മാറുന്ന കാഴ്ച്ചയാണ് തുടക്കത്തില്‍ തന്നെ കാണുന്നത്.