സജിത്ത്|
Last Modified ഞായര്‍, 25 സെപ്‌റ്റംബര്‍ 2016 (12:35 IST)
പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം ഇനിയുണ്ടാകില്ലെന്ന പ്രസ്താവന
ബി സി സി ഐ തിരുത്തി. 2017ൽ ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക് ടീമുമായി
ഇന്ത്യ കളിക്കുമെന്നു ബി സി സി ഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ അറിയിച്ചു. ഐസിസിയുടെ സമ്മര്‍ദ്ദം കാരണമാണ് ബിസിസിഐ നിലപാട് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റിനുമാത്രമായി സ്റ്റേഡിയം ലഭിച്ചാല്‍ മാത്രമേ കേരളത്തില്‍ രാജ്യാന്തര മൽസരം നടത്താന്‍ സാധിക്കുകയുള്ളൂ. വിവിധോദ്ദേശ്യ സ്റ്റേഡിയം കൊണ്ടുകാര്യമില്ല. ഇതിനായുള്ള ശ്രമങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തണമെന്നും മനോരമ ന്യൂസിന് അനുവധിച്ച അഭിമുഖത്തില്‍ അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.