ഇസ്ലാമാബാദ്|
സജിത്ത്|
Last Modified ഞായര്‍, 25 സെപ്‌റ്റംബര്‍ 2016 (09:43 IST)
പാക് നഗരങ്ങളിൽ
ഇന്ത്യ ഭീകരവാദികൾക്ക് സഹായം നൽകുകയാണെന്ന് പാകിസ്ഥാന്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് ഇന്ത്യ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും പാക് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
ക്രൂരത കാണിക്കുന്നവരെ ലോകം ഒറ്റപ്പെടുത്തും. കശ്മീരിലെ ജനങ്ങളോട് ക്രൂരത കാണിക്കുന്നത് പാകിസ്ഥാനല്ല, ഇന്ത്യയാണ്. ദാരിദ്ര്യ നിർമാർജനത്തിൽ ഇന്ത്യക്ക് ആത്മാർഥത ഉണ്ടെങ്കിൽ യറോപ്യൻ യൂണിയനെയോ ആസിയാൻ കൂട്ടായ്മയെയോ മാതൃകയാക്കണം. കശ്മീർ വിഷയത്തിൽ ചര്‍ച്ച നടത്താന്‍ പാകിസ്ഥാൻ തയ്യാറാണ്. പക്ഷേ അക്കാര്യത്തില്‍ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും പാക് വാർത്താ വിനിമയ മന്ത്രി പർവേസ് റാഷിദ് വ്യക്തമാക്കി.
ഉറി ആക്രമണത്തിൽ പാകിസ്ഥാന് ബന്ധമില്ലെന്ന് പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി അബ്ദുൽ ബാസിതും പ്രതികരിച്ചു. കശ്മീരിലുണ്ടായ സംഘർഷം ഇന്ത്യക്ക് ഒരിക്കലും മറച്ചു വെക്കാൻ കഴിയില്ല. ഇക്കാര്യം ലോക രാജ്യങ്ങളുടെ മുന്നിലുണ്ട്. ഉറി ആക്രമണത്തോടെ പത്താൻ കോട്ട് ആക്രമണത്തിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും ബാസിത് കുറ്റപ്പെടുത്തി