രേണുക വേണു|
Last Modified ചൊവ്വ, 15 ജൂണ്‍ 2021 (13:10 IST)
ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഇനി മൂന്ന് ദിവസത്തെ കാത്തിരിപ്പ് മാത്രം. ജൂണ്‍ 18 നാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ആവേശ പോരാട്ടത്തിനു തുടക്കമാകുക. ഫൈനലില്‍ വിജയിച്ച് ചാംപ്യന്‍മാരാകുന്ന ടീമിന് 1.6 മില്യണ്‍ ഡോളറാണ് സമ്മാന തുകയായി ലഭിക്കുക. അതായത് 12 കോടി രൂപയ്ക്ക് അടുത്ത് വരും. ഫൈനലില്‍ തോല്‍ക്കുന്ന ടീമിന് 800,000 ഡോളറാണ് ലഭിക്കുക, ആറ് കോടി രൂപയോളം വരും ഇത്. ഇത് കൂടാതെ ട്രോഫിയും ലഭിക്കും.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ടീമിന് 4,50,000 ഡോളറും നാലാം സ്ഥാനത്ത് വരുന്ന ടീമിന് 3,50,000 ഡോളറും ലഭിക്കും. അഞ്ചാം സ്ഥാനത്ത് വരുന്ന ടീമിന് 2,00,000 ഡോളറും ആറ് മുതല്‍ ഒന്‍പത് വരെയുള്ള സ്ഥാനത്ത് വരുന്ന ടീമുകള്‍ക്ക് 1,00,000 ഡോളറും ലഭിക്കും.