ലണ്ടന്‍|
jibin|
Last Updated:
ചൊവ്വ, 19 മെയ് 2015 (15:03 IST)
ഇംഗ്ലണ്ട് ടെസ്‌റ്റ് ടീമിന്റെ ഉപനായകനായി തെരഞ്ഞെടുത്തതിന് പിന്നാലെ 2014-15 കാലയിളവിലെ ഇംഗ്ലണ്ടിന്റെ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും യുവതാരം ജോ റൂട്ടിനെ തേടിയെത്തി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഇരുപത്തിനാലുകാരന്‍ നടത്തുന്ന തകര്‍പ്പന്‍ പ്രകടനമാണ് റൂട്ടിനെ തെരഞ്ഞെടുക്കാന്‍ കാരണമായത്.
ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഗാരി ബല്ലന്‍സ്, പേസ് ബോളര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍, ഓള്‍റൗണ്ടര്‍ മൊയീന്‍ അലി എന്നിവരെ പിന്തള്ളിയാണ് റൂട്ട് ഒന്നാമത് എത്തിയത്. ഇംഗ്ലണ്ട് ആന്റ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഈ വിവരം പുറത്ത് വിട്ടത്.
54 ഏകദിന മത്സരങ്ങളില്‍ നിന്നായി 1802 റണ്‍സാണ് ജോ റൂട്ട് നേടിയിരിക്കുന്നത്. 40.04 ബാറ്റിങ് ശരാശരിയില്‍ നാല് സെഞ്ചുറികളും എട്ട് അര്‍ധസെഞ്ചുറികളും റൂട്ട് നേടിയിട്ടുണ്ട്. 121 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 25 ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നും 2090 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 200 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ടെസ്‌റ്റില്‍ ആറ് സെഞ്ചുറികളും ഒമ്പത് അര്‍ധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്.