മുംബൈ|
jibin|
Last Modified ചൊവ്വ, 19 മെയ് 2015 (14:07 IST)
ഇപ്പോഴത്തെ ഏകദിന ക്രിക്കറ്റിലെ നിയമങ്ങൾ ബാറ്റ്‌സ്മാൻമാർക്ക് ആനുകൂല്യങ്ങൾ നൽകുന്നുവെന്ന ആരോപണം ശക്തമായ
സാഹചര്യത്തില്‍ ഇപ്പോഴുള്ള ബാറ്റിംഗ് പവര്‍പ്ലേ നിറുത്തലാക്കണമെന്ന് ഐസിസി ക്രിക്കറ്റ് കമ്മിറ്റിയിൽ നിർദ്ദേശം. മുൻ ഇന്ത്യൻ ക്യാപ്‌റ്റന്‍ അനിൽ കുംബ്ളെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ചര്‍ച്ചനടന്നത്. ജൂണ്‍ 22 മുതല്‍ 26 വരെ ബാര്‍ബഡോസില്‍ ചേരുന്ന ഐസിസി വാര്‍ഷിക യോഗത്തില്‍ ക്രിക്കറ്റ് കമ്മിറ്റി ശുപാര്‍ശകളില്‍ അന്തിമ തീരുമാനമെടുക്കും.
അവസാന 10 ഓവറുകളിൽ സർക്കിളിനു പുറത്ത്അഞ്ച് ഫീൽഡർമാരെ നിറുത്താൻ അനുവദിക്കണമെന്ന അഭിപ്രായവും യോഗത്തില്‍
ഉയർന്നു. പവര്‍പ്ലേ ആദ്യ പത്തോവറില്‍ മാത്രം മതിയെന്നാണ് നിര്‍ദേശം. അടുത്ത മുപ്പത് ഓവറുകളില്‍ സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാരെയും അവസാന പത്തോവറില്‍ 5 ഫീല്‍ഡര്‍മാരെയും അനുവദിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിലവില്‍ ആദ്യ 10 ഓവറിലെ നിര്‍ബന്ധിത പവര്‍പ്ലേക്ക് ശേഷം 40 ഓവറിനകം 5 ഓവര്‍ ബാറ്റിംഗ് പവര്‍പ്ലേയുമുണ്ട്. മൂന്ന് ഫീല്‍ര്‍മാരെ മാത്രമേ ബാറ്റിംഗ് പവര്‍പ്ലേയില്‍ സര്‍ക്കിളിന് പുറത്ത് അനുവദിക്കൂ.
ഏകദിനത്തിലും ട്വന്റി 20യിയിലും എല്ലാ നോബോളുകള്‍ക്കും ഫ്രീഹിറ്റ് നല്‍കാനും കമ്മിറ്റി നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നിലവില്‍ നിലവില്‍ ബോളറുടെ കാല്‍ ബോളിംഗ് ക്രീസില്‍ നിന്ന് പുറത്തുപോയാല്‍ ലഭിക്കുന്ന ഫുട് നോബോളുകള്‍ക്ക് മാത്രമേ ഫ്രീഹിറ്റ് ഉള്ളൂ.. ബാറ്റിന്റെ വലുപ്പം, ബൗണ്ടറിയുടെ ദൂരം തുടങ്ങിയവയെക്കുറിച്ചും കമ്മിറ്റി ചര്‍ച്ച നടത്തി.