ഇന്ത്യൻ കുപ്പായത്തിൽ ബൂമ്രയെ കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ

അഭിറാം മനോഹർ| Last Updated: ബുധന്‍, 20 നവം‌ബര്‍ 2019 (12:21 IST)
ലോക ഒന്നാം നമ്പർ ബൗളിങ് താരമായ ഈ വർഷം ഇനി ഇന്ത്യക്കായി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ പുറംഭാഗത്തിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ രണ്ട്
പരമ്പരകളിൽ
വിശ്രമത്തിലായിരുന്നു ഇന്ത്യൻ താരം. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ വിശ്രമം അനുവദിക്കപ്പെട്ട ബൂമ്ര ബംഗ്ലാദേശ് പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും വിശ്രമം നീട്ടുകയായിരുന്നു.

ഇപ്പോൾ പുതുതായി വരുന്ന വിവരങ്ങൾ പ്രകാരം അടുത്ത മാസം വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലും ഇന്ത്യൻ പേസർ പുറത്തിരിക്കേണ്ടിവരും എന്നാണ് അറിയുന്നത്. വെസ്റ്റ്
ഇൻഡീസ് പരമ്പരക്ക് ശേഷം നടക്കുന്ന ശ്രീലങ്കക്കെതിരായി നടക്കുന്ന
പരമ്പരയിലും താരം കളിച്ചേക്കില്ല. അങ്ങനെയെങ്കിൽ ജനുവരിയിൽ ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ നടക്കുന്ന
ഏകദിന പരമ്പരയിലായിരിക്കും ബൂമ്ര ഇന്ത്യൻ കുപ്പായത്തിൽ തിരിച്ചെത്തുക.

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുൻ നിർത്തിയാണ് നിലവിൽ ബൂമ്രയുടെ വിശ്രമം നീട്ടിനൽകിയിരിക്കുന്നത്.
നേരത്തെ പരിക്കിൽ നിന്നും മോചിതനാകാൻ ബൂമ്ര ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവരുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും വിദഗ്ധ പരിശോധനയിൽ ഇതിന്റെ ആവശ്യമില്ലെന്ന് കണ്ടെത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :