മറക്കില്ല, ഈ ദിനം; ഹാട്രിക് നേട്ടവുമായി ബു‌മ്ര, റെക്കോർഡ്

ഹാട്രിക് നേടിയതിന് പിന്നാലെ മറക്കില്ല ഈ ദിവസം എന്നായിരുന്നു ജസ്‌പ്രീത് ബു‌മ്ര ട്വീറ്റ് ചെയ്തത്.

Last Modified ഞായര്‍, 1 സെപ്‌റ്റംബര്‍ 2019 (16:01 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ മാസ്മരിക പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് ജസ്പ്രീത് ബൂമ്ര. ഹാട്രിക് നേടിയതിന് പിന്നാലെ മറക്കില്ല ഈ ദിവസം എന്നായിരുന്നു ജസ്‌പ്രീത് ബു‌മ്ര ട്വീറ്റ് ചെയ്തത്. ബൂമ്രയക്ക് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിനും മറക്കാനാവാത്ത നേട്ടമാണ് ജമൈക്കയിൽ പിറന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ഇതോടെ ബൂമ്ര മാറി. ഹർഭജൻ സിങും ഇൻഫാൻ പത്താനുമാണ് മറ്റ് രണ്ടു‌പേർ. ആദ്യ ടെസ്റ്റിൽ അഞ്ച് വിക്കറ്റും ബൂ‌മ്ര നേടിയിരുന്നു. ഡാരൻ ബ്രാവോയ്ക്ക് പിന്നാലെ ബ്രൂക്‌സിനെയും റോസ്റ്റൻ ചേസിനെയും മടക്കി അയച്ചാണ് താരം നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റിന്റെ ചരിത്രത്തിലെ നാൽ‌പ്പത്തിനാലം ഹാട്രികും സബൈന പാർക്കിലെ ആദ്യ ഹാട്രികുമാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :