ബും‌മ്ര ട്വിറ്ററിൽ അൺ‌ഫോളോ ചെയ്തതെന്തിന്? - സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് അനുപമ പരമേശ്വരൻ

Last Modified വെള്ളി, 26 ജൂലൈ 2019 (12:13 IST)
ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ഭുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാള്‍ നടി ആണെന്ന വാർത്ത പരസ്യമായത് വളരെ പെട്ടന്നായിരുന്നു. സംഭവം വൈറലായതോടെ ഇരുവരേയും ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകളും തലപൊക്കി. അതോടെ അനുപമയെ അൺഫോളോ ചെയ്യുകയും ചെയ്തു.

പിന്നീട് അതും വലിയ വാര്‍ത്തയായി. ശേഷം അണ്‍ഫോളോ ചെയ്ത കാരണം കണ്ടെത്താനുള്ള തിരക്കിലായി ആരാധകര്‍. കഴിഞ്ഞ ദിവസം രാക്ഷസുഡു എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ അനുപമയോട് ചിലര്‍ ഭുംറയെ കുറിച്ച് ചോദിച്ചു.

തനിക്ക് ഇതെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അനുപമയുടെ മറുപടി. കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇട കൊടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു അനുപമ. ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെ കുറിച്ച് തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് അനുപമ നേരത്തെ പ്രതികരിച്ചത്. ഏതായാലും പുതിയ മറുപടിയിൽ ആരാധകർ അത്ര സന്തോഷത്തിലല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :