റിസ്ക് എടുക്കാൻ മടിക്കില്ല, തോറ്റെങ്കിലും അഭിമാനിക്കാമെന്ന് ആൻഡേഴ്സൺ

അഭിറാം മനോഹർ| Last Modified വ്യാഴം, 22 ജൂണ്‍ 2023 (16:45 IST)
എഡ്ജ് ബാസ്റ്റണ്‍ ടെസ്റ്റില്‍ തോറ്റെങ്കിലും ദുഖമില്ലെന്ന് തുറന്ന് പറഞ്ഞ് ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍. തങ്ങളുടെ പോരാട്ടവീര്യത്തില്‍ അഭിമാനിക്കുന്നുവെന്നും റിസ്‌ക് എടുക്കാന്‍ ഒരിക്കലും തങ്ങള്‍ മടിക്കില്ലെന്നും ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. മത്സരത്തില്‍ വിജയിച്ച ഓസീസിനെ അഭിനന്ദിക്കാനും ആന്‍ഡേഴ്‌സണ്‍ മറന്നില്ല.

ഞങ്ങള്‍ റിസ്‌കെടുക്കാന്‍ ധൈര്യപ്പെടുന്നു. അടുത്ത കുറച്ച് ദിവസങ്ങളായി ഞങ്ങള്‍ ചെയ്ത കാര്യങ്ങളെ പറ്റി തിരിഞ്ഞുനോക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഈ പ്രകടനത്തില്‍ അഭിമാനമുണ്ട്. ആദ്യ പന്ത് മുതല്‍ എതിരാളിക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ഓസ്‌ട്രേലിയ ഈ വിജയത്തില്‍ ക്രെഡിറ്റ് അര്‍ഹിക്കുന്നു. ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഞങ്ങള്‍ക്ക് മെച്ചപ്പെടാന്‍ കഴിയുന്ന കുറെ മേഖലകളുണ്ട്. ഞങ്ങളുടെ പ്രകടനത്തിലെ ചില പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നിരാശയില്‍ നിന്നും കരകയറുകയും പോസിറ്റീവുകള്‍ നോക്കുകയും ചെയ്യും. അഞ്ച് ദിവസവും മികച്ചതായിരുന്നു.രണ്ട് ടീമുകള്‍ക്കും തങ്ങള്‍ മികച്ച ടെസ്റ്റ് മത്സരങ്ങളിലൊന്നിന്റെ ഭാഗമായെന്ന് അഭിമാനത്തോട് കൂടെ പറയാമെന്നും ആന്‍ഡേഴ്‌സണ്‍ കൂട്ടിചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :