ജഡേജ ബെൻ സ്റ്റോക്ക്‌സിന് തുല്യനായ താരം, ബാറ്റ് ചെയ്യേണ്ടത് നാലാമനായി: മുൻ ഇന്ത്യൻ താരം

അഭിറാം മനോ‌ഹർ| Last Updated: വ്യാഴം, 31 ഡിസം‌ബര്‍ 2020 (21:33 IST)
ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്‌സിനൊപ്പം തന്നെ എടുത്തുപറയേണ്ടതായ പേരാണ് രവീന്ദ്ര ജഡേജയുടേതെന്ന് മുൻ ഇന്ത്യൻ താരം ദീപ്‌ദാസ് ഗുപ്‌ത. കഴിഞ്ഞ ഏതാനും വർഷങ്ങളായി പല ബാറ്റ്സ്മാന്മാരേക്കാളും നാന്നായാണ് ബാറ്റ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബാറ്റ് ചെയ്യാൻ സാധിക്കുന്ന ബൗളർ എന്ന നിലയിലാണ് ആളുകൾ ജഡേജയെ കാണൂന്നത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പല ബാറ്റ്സ്മാന്മാരേക്കാളും നാന്നായാണ് ജഡേജ ബാറ്റ് ചെയ്യുന്നത്. എല്ലാ ഫോർമാറ്റിലും റൺസ് കണ്ടെത്തുന്നു. ടെസ്റ്റ് റാങ്കിങ്ങിൽ ഏറെ മുന്നേറാനും താരത്തിനായി. ഇപ്പോൾ ബാറ്റ് ചെയ്യുന്ന വിധം നോക്കുമ്പോൾ ബെൻ സ്റ്റോക്ക്‌സിനോടൊപ്പം പരിഗണിക്കപ്പെടേണ്ട പേരാണ് ജഡേജയുടേത്. ഡൊമസ്റ്റിക്ക് ക്രിക്കറ്റിൽ ഒന്നിലധികം ട്രിപ്പിൾ സെഞ്ചുറികൾ ഉള്ള താരമാണ് ജഡേജ അദ്ദേഹത്തെ നാലാമനായാണ് ഇന്ത്യ കളിക്കാൻ ഇറക്കേണ്ടത്. ദീപ് ദാസ് ഗുപ്‌ത പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :