ഇന്ത്യ തുടങ്ങികഴിഞ്ഞു, ഇനി നിർത്തില്ല, മടക്കം കപ്പുമായി മാത്രം: ജഡേജ

അഭിറാം മനോഹർ| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2020 (18:54 IST)
മെൽബണിൽ ഓസീസിനെതിരെ ആധികാരികമായ വിജയം നേടിയതിന്റെ ആഹ്‌ളാദത്തിലാണ് ടീം ഇന്ത്യ. ആദ്യ ടെസ്റ്റിൽ ഓസീസിനെതിരെ തകർന്നടിഞ്ഞ ടീമാണ് രണ്ടാം ടെസ്റ്റിൽ പ്രധാന കളിക്കാരുടെ അസാന്നിധ്യത്തിലും മികച്ച നേട്ടം കൊയ്‌തത്. അതിനാൽ തന്നെ മെല്‍ബണിലെ വിജയം ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയതായും ഇനി പരമ്പര സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ.

ഇന്ത്യൻ ടീമിലെ എല്ലാവരും തന്നെ ഇപ്പോൾ മികച്ച ഫോമിലാണ്. ബാറ്റ്സ്മാന്മാർ റണ്ണെടുക്കുകയും ബൗളർമാർ വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഒരു ടീമെന്ന നിലയില്‍ ഇതേ രീതിയില്‍ മുന്നോട്ട് പോവാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. അടുത്ത ടെസ്റ്റും ജയിച്ച് ഓസ്‌ട്രേലിയയില്‍ പരമ്പര നേടാനാവുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഒരു ടീം എന്ന നിലയിൽ മഹത്തായ നേട്ടമായിരിക്കും അത് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :