അഭിറാം മനോഹർ|
Last Modified വ്യാഴം, 10 ഡിസംബര്‍ 2020 (10:45 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ ക്യാപ്‌റ്റനും
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ മഹേന്ദ്ര സിങ് ധോണിയുടെ അഭാവം ഇന്ത്യൻ ബൗളിങ്ങിനെയും ബാധിച്ചിരിക്കുന്നുവെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പിങ് താരം കിരൺ മോറെ. കഴിഞ്ഞ ദിവസം ടൈംസ് നൗവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധോണിയുടെ അഭാവത്തിൽ കുൽദീപ് യാദവ്,
രവീന്ദ്ര ജഡേജ എന്നിവർ പഴയ ബൗളർമാരല്ലെന്ന് കിരൺ മോറെ പറയുന്നു. ധോണിയുണ്ടായിരുന്ന സമയത്ത് ഏത് ലൈനിലും ലെങ്‌ത്തിലും പന്തെറിയണമെന്ന കാര്യത്തിൽ അദ്ദേഹം ബൗളർമാർക്ക് സ്ഥിരമായി ഉപദേശം നൽകുമായിരുന്നു. ഇപ്പോൾ ധോണി വിക്കറ്റിന് പിന്നിലില്ല എന്നതിനാൽ തന്നെ ഇന്ത്യൻ സ്പിന്നർമാർ ബുദ്ധിമുട്ടുകയാണെന്നും ജഡേജയും കുൽദീപും ഇപ്പോൾ ആ പഴയ ബൗളർമാരല്ലെന്നും മോറെ പറഞ്ഞു.