ജഡേജയ്ക്കും സെഞ്ചുറി; ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 416 ന് ഓള്‍ഔട്ട്

രേണുക വേണു| Last Modified ശനി, 2 ജൂലൈ 2022 (16:08 IST)

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 416 ന് അവസാനിച്ചു. 338/7 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ സ്‌കോര്‍ ബോര്‍ഡില്‍ 78 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. റിഷഭ് പന്തിന് പിന്നാലെ രവീന്ദ്ര ജഡേജയും ഇന്ത്യക്കായി സെഞ്ചുറി നേടി. 194 പന്തില്‍ 13 ഫോര്‍ സഹിതം 104 റണ്‍സ് നേടിയാണ് ജഡേജ പുറത്തായത്.

നായകന്‍ ജസ്പ്രീത് ബുംറ വെറും 16 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സ് നേടി പുറത്താകാതെ നിന്നു. മുഹമ്മദ് ഷമി 31 പന്തില്‍ 16 റണ്‍സ് നേടി. നേരത്തെ ഇന്ത്യക്കായി റിഷഭ് പന്ത് 111 പന്തില്‍ 146 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ജിമ്മി ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മേറ്റി പോട്‌സ് രണ്ടും സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :