അഭിറാം മനോഹർ|
Last Modified വെള്ളി, 7 ഓഗസ്റ്റ് 2020 (07:54 IST)
കഴിഞ്ഞ അഞ്ച് വർഷത്തിനിടെയിൽ ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവുമധികം സ്വാധീനം പുലർത്തിയ ഇന്ത്യൻ ബൗളറാണ് ഇഷാന്ത് ശർമ. ടീമിലെ സീനിയർ ബൗളിങ് താരം കൂടിയായ ഇഷാന്ത് ഇതുവരെ 97 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്ക് വേണ്ടി കളിച്ചത്. മുഹമ്മദ് ഷമി, ജസ്പ്രീത് ബൂമ്ര എന്നിവർക്ക് മുൻപേ ടീമിലുണ്ടെങ്കിലും ഇഷാന്തിന്റെ സാന്നിദ്ധ്യം ശ്രദ്ധയാകർഷിക്കുന്നത് അടുത്തിടെയാണ്.
ഇപ്പോളിതാ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ പിന്തുണയാണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷാന്ത്. ആദ്യ 50-60 മത്സരങ്ങൾ പൂർത്തിയാക്കിയ സമയത്തും അത്ര മികച്ച പ്രകടനമായിരുന്നില്ല ഞാൻ നടത്തിയത്. എന്നാൽ എനിക്ക് പകരം മറ്റൊരാളെ ധോണി തിരഞ്ഞില്ല. ക്യാപ്‌റ്റൻ പറയുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ് ഞാൻ ചെയ്യുന്നത്.ഇന്ത്യന്‍ പിച്ചുകളില്‍ ഞാന്‍ ഒരു വശത്ത് സമ്മര്‍ദ്ദമുണ്ടാക്കും. അത് സ്പിന്നര്‍മാര്‍ക്ക് ഗുണം ചെയ്യും. അതു മാത്രമാണ് ധോണിക്കും വേണ്ടിയിരുന്നത്. അതിനാൽ തന്നെയായിരിക്കും ധോണി എനിക്ക് പകരം മറ്റൊരാളെ നോക്കാതിരുന്നതും ഇഷാന്ത് പറഞ്ഞു.