ഒറ്റ ദിവസം രാജ്യത്ത് നടത്തിയത് 4.4 ലക്ഷം കൊവിഡ് ടെസ്റ്റുകൾ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 26 ജൂലൈ 2020 (11:10 IST)
പ്രതിദിന കൊവിഡ് 19 ടെസ്റ്റിങ്ങിൽ രാജ്യുത്ത് റെക്കോർഡ് വർധന, കഴിഞ്ഞ 24 മണിക്കൂറിനിടെ 4,42,031 ടെസ്റ്റുകളാണ് നടത്തിയത്. ഇതാദ്യമായാണ് ഒറ്റ ദിവസം രാജ്യത്ത് ഇത്രയധികം ടെസ്റ്റുകൾ നടത്തുന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇകാര്യം വ്യക്തമാക്കിയത്. സർക്കർ ലാബുകൾ 3,62,153 എന്ന റെക്കോർഡ് പരിശോധന നടത്തിയപ്പോൾ പ്രൈവററ്റ് ലബുകൾ 79,878 എന്ന ഏറ്റവും ഉയർന്ന ടെസ്റ്റിങ് രേഖപ്പെടുത്തി.

'രാജ്യത്ത് ആദ്യമായി കഴിഞ്ഞ 24 മണിക്കൂറിനിടെ 4,42,031 സാംപിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. 3,62,153 സാമ്പിലൂകൾ ടെസ്റ്റ് ചെയ്ത് ഗവൺമെന്റ് ലാബുകൾ പുതിയ റെക്കോർഡിട്ടു. 79,878 സാംപിളുകൾ ടെസ്റ്റ് ചെയ്ത് പ്രൈവറ്റ് ലാബുകളും ഏറ്റവും ഉയർന്ന പ്രതിദിന പരിശോധനാ നിരക്കിലെത്തി.' ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. പരിശോധനകളുടെ എണ്ണം വർധിപ്പിയ്ക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :