ബാബർ അസം ആയിപോയി, കോലിയായിരുന്നെങ്കിൽ കൊട്ടിഘോഷിച്ചേനെ: നാസർ ഹുസൈൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2020 (12:54 IST)
ക്രിക്കറ്റ് ലോകം ഒട്ടും ആഘോഷിക്കപ്പെടാതെ പോകുന്ന ഇന്നിങ്സാണ് പാക് താരം ബാബർ അസമിന്റേതെന്ന് മുൻ ഇംഗ്കണ്ട് നായകൻ നാസർ ഹുസൈൻ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഒരു ഘട്ടത്തിൽ രണ്ടിന് 53 എന്ന നിലയിൽ തകർച്ച നേരിട്ടുകൊണ്ടിരിക്കെ പാകിസ്ഥാനെ രക്ഷിച്ചത് അസമിന്റേയും(69*) ഷാന്‍ മസൂദ് (പുറത്താകാതെ 46) ഇന്നിങ്‌സായിരുന്നു.

ഒട്ടും ചർച്ച ചെയ്യുകയോ ആഘോഷിക്കപ്പെടാതെയോ പോകുന്ന ഇന്നിങ്ങ്‌സാണ് ബാബറിന്റേത്. ഈ സ്ഥാനത്ത് കോലിയായിരുന്നെങ്കിൽ ക്രിക്കറ്റ് ലോകംത് ആഘോഷമാക്കിയേനെ.അസമിന് 2018ന് ശേഷം ടെസ്റ്റില്‍ 68 ഉം ഏകദിന ക്രിക്കറ്റില്‍ 55 ഉം ശരാശരിയുണ്ട്.ക്രിക്കറ്റ് ലോകം ഇപ്പോഴും ഫാബുലസ് ഫോറിനെ പറ്റി സംസാരിക്കുന്നു. എന്നാൽ ഫാബ് ഫൈവിൽ ഉൾപ്പെടുത്തേണ്ട താരമാണ് ബാബറെന്നും നാസർ ഹുസൈൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :