തളരാത്ത പോരാട്ടവീര്യം; ട്വന്റി 20 റാങ്കിങ്ങില്‍ 108 സ്ഥാനം മുന്നിലേക്ക് കുതിച്ച് ദിനേശ് കാര്‍ത്തിക്ക്

രേണുക വേണു| Last Modified വ്യാഴം, 23 ജൂണ്‍ 2022 (08:36 IST)

ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ വന്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ പ്രകടനമാണ് കാര്‍ത്തിക്കിന് തുണയായത്. കാര്‍ത്തിക്ക് 108 സ്ഥാനങ്ങള്‍ മുന്നിലേക്ക് കുതിച്ച് 87 ആം റാങ്കില്‍ എത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ 27 പന്തില്‍ പുറത്താകാതെ 55 റണ്‍സാണ് കാര്‍ത്തിക്ക് നേടിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :