ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 24 ഓഗസ്റ്റ് 2016 (14:58 IST)
ഉടന്‍ തന്നെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന് ഇര്‍ഫാന്‍ പത്താന്‍. ആഞ്ചോ ആറോ വര്‍ഷം കൂടി ക്രിക്കറ്റില്‍ സജീവമായി ഉണ്ടാകും. 31 വയസ് മാത്രമെ എനിക്ക് ആയിട്ടുള്ളു, അതിനാല്‍ ഇന്ത്യന്‍ ടീമില്‍ എത്രയും വേഗം എത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും പത്താന്‍ പറഞ്ഞു
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ടീമില്‍ എത്താന്‍ സാധിക്കുമെന്നാണ് കരുതിയിരുന്നത്. അതേ ഫോം നിലനിര്‍ത്താന്‍ കഴിയുമെങ്കില്‍ ഇന്ത്യന്‍ ടീമില്‍ ഉടന്‍ കളിക്കുമെന്നും പത്താന്‍ പറഞ്ഞു.
ജനങ്ങള്‍ എന്റെ കരിയറിനെ കുറിച്ച് മോശം പറയുമ്പോള്‍ എനിക്ക് തോന്നുക എന്റെ 301 അന്താരാഷ്ട്ര വിക്കറ്റുകളെ പുച്ഛിക്കുകയാണ് അവരെന്നാണ്. ദയവായി അങ്ങനെ ചെയ്യരുതെന്നും ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
നാലു വര്‍ഷം മുമ്പാണ് പത്താന്‍ അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. മോശം ഫോമും ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള അഭിപ്രായ വ്യത്യാസവുമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. സ്‌റ്റുവാര്‍ട്ട് ബിന്നിയേയും രവീന്ദ്ര ജഡേജയേയും ടീമില്‍ നിലര്‍ത്താമെങ്കില്‍ പത്താനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ധോണിയുടെ പ്രീതി ഇല്ലാത്തതാണ് പത്താന് വിനയായതെന്നാണ് റിപ്പോര്‍ട്ട്.
2004 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഇര്‍ഫാന്റെ അരങ്ങേറ്റം. 2008 ഏപ്രിലില്‍ ദക്ഷണാഫ്രിക്കയ്‌ക്കെതിരെ 24ാം വയസ്സിലാണ് പത്താന്‍ അവസാനമായൊരു ടെസ്റ്റ് മത്സരം കളിക്കുന്നത്.