ശ്രീലങ്കക്കെതിരെ ടി20 പരമ്പര: ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു

 Women's team
അഭിറാം മനോഹർ| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2025 (14:49 IST)
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പില്‍ ജേതാക്കളായ ഭൂരിഭാഗം പേരും ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും ഇടം നേടി. ഹര്‍മന്‍ പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ മലയാളി താരങ്ങളാരും ഇടം നേടിയില്ല. ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ സ്മൃതി മന്ദാനയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

ഈ മാസം 21ന് വിശാഖപട്ടണത്താണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നടക്കുക. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന 3 മത്സരങ്ങള്‍ നടക്കുക. 26,28,30 തീയതികളിലാണ് തിരുവനന്തപുരത്തെ മത്സരങ്ങള്‍. ടി20 സീരീസിന് ശേഷം ശ്രീലങ്കക്കെതിരെ 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കും.

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം


ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ദാന(ഉപനായകന്‍), ദീപ്തി ശര്‍മ, സ്‌നേഹ് റാണ, ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, അമന്‍ജോത് കൗര്‍,അരുന്ധതി റെഡ്ഡി,ക്രാന്തി ഗൗഡ്, രേണുക സിങ് താക്കൂര്‍, റിച്ച ഘോഷ്, ജി കമാലിനി,ശ്രീ ചരണി, വൈഷ്ണവി ശര്‍മ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :