അനുബന്ധ വാര്‍ത്തകള്‍
- India vs Sa first t20: കുൽദീപിനും സഞ്ജുവിനും ഇടമില്ല, ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്
- ടി20 ലോകകപ്പ്, പാക് ടീമിൽ വലിയ മാറ്റങ്ങളുണ്ടാവില്ല, വ്യക്തമാക്കി പാകിസ്ഥാൻ നായകൻ
- മതിയായ അവസരങ്ങൾ സഞ്ജുവിന് നൽകി, ടി20യിൽ ഓപ്പണർമാരുടെ സ്ഥാനം മാത്രമാണ് സ്ഥിരം: സൂര്യകുമാർ യാദവ്
- ജിതേഷ് പുറത്തേക്ക്, സഞ്ജു പിന്നെയും പ്ലേയിംഗ് ഇലവനിൽ, ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 സാധ്യതാ ടീം
- ക്യാപ്റ്റനില്ലാതെയാണ് ഇന്ത്യ ടെസ്റ്റിൽ കളിച്ചത്, അതെന്താണ് ആരും പറയാത്തത്, ഇന്ത്യൻ ടീം കടന്നുപോകുന്നത് ട്രാൻസിഷനിലൂടെ, ആവർത്തിച്ച് ഗംഭീർ
സഹീറിനും ഷമിക്കുമൊന്നും സാധിച്ചില്ല, 3 ഫോർമാറ്റിലും ഇന്ത്യയ്ക്കായി 100 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി ബുമ്ര
ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ 100 വിക്കറ്റ് വീതം നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ ടി20 മത്സരത്തില്‍ 2 വിക്കറ്റുകള്‍ നേടിയതോടെയാണ് 30കാരനായ ഇന്ത്യന്‍ പേസര്‍ പുതിയ നാഴികകല്ലിലെത്തിയത്. 12 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റുകളാണ് മത്സരത്തില്‍ ബുമ്ര നേടിയത്.
മിലവില്‍ ടെസ്റ്റില്‍ 234 വിക്കറ്റുകളും ഏകദിനത്തില്‍ 149 വിക്കറ്റുകളുമാണ് ബുമ്രയ്ക്കുള്ളത്. ടിം സൗത്ത്, ലസിത് മലിംഗ, ഷാക്കിബ് അല്‍ ഹസന്, ഷഹീന് ഷാ അഫ്രീദി എന്നിവര്‍ക്ക് ശേഷം 3 ഫോര്‍മാറ്റിലും 100 വിക്കറ്റ് നേടുന്ന ലോകത്തിലെ അഞ്ചാമത്തെ ബൗളറാണ് ബുമ്ര.