ഐറിഷ് പര്യടനം: സഞ്ജു വീണ്ടും ടോപ് ഓർഡറിൽ, കഴിവ് തെളിയിക്കാൻ അവസാന അവസരം

അഭിറാം മനോഹർ| Last Modified വ്യാഴം, 17 ഓഗസ്റ്റ് 2023 (13:24 IST)
അയര്‍ലന്‍ഡിനെതിരായ പര്യടനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ടോപ് ഓര്‍ഡറില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റിന്‍ഡീസിനെതിരെ മധ്യനിരയില്‍ ഇറങ്ങിയ താരം ബാറ്റ് ചെയ്ത 3 ഇന്നിങ്ങ്‌സുകളിലും പരാജയമായിരുന്നു. 2024ല്‍ ടി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ടി20യില്‍ താരത്തിന് കഴിവ് തെളിയിക്കാന്‍ ലഭിക്കുന്ന അവസാന അവസരമാകും ഇത്.

ഏഷ്യാകപ്പിനും ലോകകപ്പിനുമുള്ള ടീം അടുത്ത് തന്നെ പ്രഖ്യാപിക്കും എന്നതിനാല്‍ അയര്‍ലന്‍ഡ് പര്യടനത്തില്‍ തിളങ്ങുക എന്നത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. വെസ്റ്റിന്‍ഡീസിനെതിരെ 56 സ്ഥാനങ്ങളിലാണ് സഞ്ജുവിനെ കളിപ്പിച്ചത്. ടോപ് ഓര്‍ഡര്‍ താരമായ താരത്തിന്റെ പൊസിഷന്‍ മാറ്റിയത് ടീമിന് ഗുണം ചെയ്തിരുന്നില്ല. 12,7,13 എന്നിങ്ങനെയായിരുന്നു പരമ്പരയില്‍ താരത്തിന്റെ പ്രകടനം. ടോപ് ഓര്‍ഡര്‍ താരമായ സഞ്ജുവിനെ ഫിനിഷര്‍ റോളിലേക്ക് മാറ്റിയത് വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് അയര്‍ലന്‍ഡ് പര്യടനത്തില്‍ താരത്തിന് വീണ്ടും ടോപ് ഓര്‍ഡറില്‍ അവസരം നല്‍കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :