വമ്പൻ താരങ്ങൾ പുറത്ത്, അടുത്ത ഐപിഎൽ സീസണിന് മുൻപ് ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്

അഭിറാം മനോഹർ| Last Modified ചൊവ്വ, 15 നവം‌ബര്‍ 2022 (20:05 IST)
പതിനാറാമത് ഐപിഎൽ സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. പ്രമുഖരായ പല താരങ്ങളെയും ടീമുകൾ ഇഠവണ റിലീസ് ചെയ്തിട്ടുണ്ട്. പഞ്ചാബ് നായകനായിരുന്ന മായങ്ക് അഗർവാൾ, ഹൈദരാബാദ് നായകനായിരുന്ന കെയ്ൻ വില്യംസൺ എന്നിവരാണ് ടീമിൽ നിന്നും സ്ഥാനം നഷ്ടപ്പെട്ട പ്രമുഖർ. നിക്കോളാസ് പുറാൻ,പാറ്റ് കമ്മിൻസ്, ഡാരിൽ മിച്ചൽ തുടങ്ങി പല താരങ്ങളെയും ടീമുകൾ റിലീസ് ചെയ്തിട്ടുണ്ട്.

ഫ്രാഞ്ചൈസികൾ വിട്ടുകളഞ്ഞ പ്രമുഖ താരങ്ങളുടെ പട്ടിക ഇങ്ങനെ

മുംബൈ ഇന്ത്യൻസ്: കീറോൺ പൊള്ളാർഡ്,ഡാനിയൽ സാംസ്,മുരുഗൻ അശ്വിൻ,റെനെ മെറിഡിത്ത്,ടൈമിൽ മിൽസ്

സൺറൈസേഴ്സ് ഹൈദരാബാദ്: കെയ്ൻ വില്യംസൺ,നിക്കോളാസ് പുറാൻ,ശ്രേയസ് ഗോപാൽ

ചെന്നൈ സൂപ്പർ കിംഗ്സ്: ഡ്വയ്ൻ ബ്രാവോ,റോബിൻ ഉത്തപ്പ,ആദം മിൽനെ

പഞ്ചാബ് കിംഗ്സ്: മായങ്ക് അഗർവാൾ,ഒടിയൻ സ്മിത്ത്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: പാറ്റ് കമ്മിൻസ്,സാം ബില്ലിങ്സ് ,ശിവം മാവി,അജിങ്ക്യ രഹാനെ,അലക്സ് ഹെയ്ൽസ്,ആരോൺ ഫിഞ്ച്

ഗുജറാത്ത് ടൈറ്റൻസ്: ലോക്കി ഫെർഗൂസൻ,ജേസൺ റോയ്,റഹ്മാനുള്ള ഗുർബാസ്

ലഖ്നൗ സൂപ്പർ ജയൻ്റ്സ്: ആൻഡ്ര്യൂ ടൈ,മനീഷ് പാണ്ഡൈ

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: ജേസൺ ബെഹ്റെൻഡ്രോഫ്

രാജസ്ഥാൻ റോയൽസ്: ജെയിംസ് നീഷം,ഡാരിൽ മിച്ചൽ,നഥാൻ കോൾട്ടർനെയ്ൽ

ഡൽഹി ക്യാപ്പിറ്റൽസ്: ടിം സൈഫർട്ട്,ശാർദ്ദൂൽ ഠാക്കൂർ,ശ്രികർ ഭരത്,മൻദീപ് സിംഗ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :