അഭിറാം മനോഹർ|
Last Modified ചൊവ്വ, 15 നവംബര്‍ 2022 (14:38 IST)
ഐപിഎൽ ലേലത്തിന് മുൻപ് ഐപിഎൽ ക്രിക്കറ്റിൽ നിന്നും
വിരമിക്കൽ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻ താരമായ കെയ്റോൺ പൊള്ളാർഡ്. മുംബൈ ഇന്ത്യൻസിൽ തലമുറമാറ്റം വേണമെന്നുള്ള കാര്യം അംഗീകരിക്കുന്നുവെന്നും മുംബൈക്കായി കളിക്കാനായില്ലെങ്കിൽ അവർക്കെതിരെ ഒരിക്കലും കളിക്കാൻ തനിക്കാവില്ലെന്നും അതിനാൽ ഐപിഎല്ലിൽ നിന്നും പിന്മാറുക എന്നതാണെന്നും പൊള്ളാർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
മുംബൈ ഇന്ത്യൻസിൽ കളിക്കില്ലെങ്കിലും അടുത്ത സീസണിൽ ബാറ്റിംഗ് പരിശീലകനായി പൊള്ളാർഡ് മുംബൈയ്ക്കൊപ്പം കാണും. 189 മത്സരങ്ങളാണ് താരം ഐപിഎല്ലിൽ കളിച്ചത്. 2009ൽ മുംബൈ ഇന്ത്യൻസിലെത്തിയ ശേഷം താരം ഇതുവരെയും മറ്റൊരു ടീമിനായി കളിച്ചിട്ടില്ല.മുംബൈയുടെ കിരീടനേട്ടങ്ങളിൽ നിർണായക പ്രകടനങ്ങൾ നടത്തിയിട്ടുള്ള പൊള്ളാർഡ് മുംബൈയുടെ ഇതിഹാസതാരങ്ങളിൽ ഒരാളാണ്.
മുംബൈ ജേഴ്സിയിൽ അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള പൊള്ളാർഡ് 189 മത്സരങ്ങളിൽ 147 പ്രഹരശേഷിയിൽ 3412 റൺസും 69 വിക്കറ്റും നേടി. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ഐപിഎല്ലിൽ കാര്യമായ പ്രകടനം നൽകാൻ താരത്തിനായിരുന്നില്ല. രോഹിത് ശർമയുടെ അഭാവത്തിൽ പൊള്ളാർഡാണ് പല മത്സരങ്ങളിലും മുംബൈയെ നയിച്ചിരുന്നത്.